വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 2 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അപകടം നടന്ന ദിവസം തന്നെ മകള്‍ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം പള്ളിപ്പുറത്ത് പുലര്‍ച്ച് അഞ്ച് മണിയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.
ടെലിവിഷന്‍ ഷോകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും സുപരിചിതനായ ബാലഭാസ്‌കര്‍ സംഗീത സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധ നേടി. ചിരിച്ചുകൊണ്ട് മനോഹരമായി വയലിന്‍ അവതരിപ്പിക്കുന്ന ബാലഭാസ്‌കര്‍ പ്രണയിച്ച് വളരേ നേരത്തേ വിവാഹം കഴിച്ചയാളാണ്. 16 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് മകളുണ്ടായത്.