എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ കണ്‍ക്ലൂഷന്റെ ട്രെയ്‌ലര്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഓണ്‍ലൈന്‍ വീഡിയോകളില്‍ ഒന്നായിമാറിക്കഴിഞ്ഞു. ഇതിനിടെ ട്രെയ്‌ലറിന്റെ പല വ്യത്യസ്ത വേര്‍ഷനുകളും ഓണ്‍ലൈനില്‍ എത്തുന്നുണ്ട്. പുലിവാല്‍ കല്യാണത്തിലെ മണവാളനെ ബാഹുബലിയാക്കുന്ന ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം വന്നെങ്കില്‍ ഇപ്പോഴിതാ. അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ കിടിലന്‍ ബാഹുബലിയായി എത്തുന്നു. സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം യോദ്ധയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രമാണ് അപ്പുക്കുട്ടന്‍.
Tags:Bahubali the conclusionjagathi sreekumarss rajamouli