ബാഹുബലി 2 ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് നാളെ എത്തുകയാണ്. ഇന്ത്യയുടെ ആഗോള സിനിമയായാണ് ബാഹുബലിയുടെ രണ്ടാം ഭാഗമെത്തുന്നത്. യുഎഇയിലെ സ്‌ക്രീനുകളില്‍ ഇന്ന് വൈകിട്ടോടെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് ഇതിനകം തന്നെ ഇന്ത്യയിലെയും യുഎഇയിലെയുമെല്ലാം സെന്‍സര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന് മികച്ച നിരൂപണം വന്നു കഴിഞ്ഞിട്ടുണ്ട്. ബാഹുബലി 2-ദ കണ്‍ക്ലൂഷന്‍ ഹോളിവുഡിന്റെ മികവിനോ അതിനു മുകളിലോ നില്‍്ക്കുന്ന ചിത്രമാണെന്നാണ് യുഎഇ, യുകെ സെന്‍സര്‍ ബോര്‍ഡ് അംഗം ഉമൈര്‍ സന്ധു പറയുന്നത്. ഹാരിപോട്ടര്‍, ലോര്‍ഡ് ഓഫ് റിങ്‌സ് തുടങ്ങിയ ചിത്രങ്ങളുമായാണ് ബാഹുബലിയെ അദ്ദേഹം താരതമ്യം ചെയ്യുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും അഭിനേതാക്കളുമെല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നതായി അദ്ദേഹം പറയുന്നു.
Exclusive First Detail Review of #Baahubali2 from UAE Censor Board ! All Time Blockbuster ! ☆☆☆☆☆ 5*/5* ! https://t.co/VsUWPXCZv8
— Umair Sandhu (@sandhumerry) April 26, 2017
Review #Baahubali2 !! Thank u @ssrajamouli for setting New Trend of Indian Cinema & taking it to new heights. TOTALLY SPECTACULAR ! ☆☆☆☆☆
— Umair Sandhu (@sandhumerry) April 26, 2017