ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വിസ്മയമായി മാറിയിരിക്കുകയാണ് ബാഹുബലി 2- ദ കണ്‍ക്ലൂഷന്‍. വിവിധ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് തെന്നിന്ത്യന്‍ ബോക്‌സ്ഓഫിസിനും ബോളിവുഡ് ബോക്‌സ്ഓഫിസിലും ഒരുപോലെ മുന്നേറാനായി. 108 കോടി രൂപയാണ് ആദ്യ ദിനത്തില്‍ എല്ലാ ഭാഷകളില്‍ നിന്നുമായി ചിത്രം നേടിയത്. ഹിന്ദി പതിപ്പ് മാത്രം 35 കോടി രൂപ ആദ്യ ദിനത്തില്‍ കളക്റ്റ് ചെയ്തു. ഹിന്ദിയിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷലുകളിലൊന്നാണിത്.
ടിക്കറ്റ് ബുക്കിംഗിലും ബാഹുബലി ചരിത്രമായിരിക്കുകയാണ്. ഒരു സെക്കന്റില്‍ 12 ബാഹുബലി ടിക്കറ്റ് എന്ന കണക്കിലാണ് റിലീസിന് തലേദിവസം ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. കേരളത്തില്‍ മിക്ക സെന്ററുകളിലും ചൊവ്വാഴ്ച വരെയുള്ള ബുക്കിംഗ് ഏറക്കുറെ പൂര്‍ണമായിക്കഴിഞ്ഞു.
Tags:bahubali 2Bahubali the conclusionboxoffice collectionss rajamouli