ബാദുഷ മുഖ്യ വേഷത്തില്‍ എത്തുന്ന “പില്ലർ നമ്പർ.581”
ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പില്ലർ നമ്പർ.581”. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. സ്പെക്ട്രം മീഡയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ആദി ഷാൻ, സക്കീർ ഹുസൈൻ, അമൃത എസ് ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റർ- സിയാദ് റഷീദ്, സംഗീതം- അരുൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, ആർട്ട്- നസീർ ഹമീദ്, മേക്കപ്പ്- അമൽ ചന്ദ്രൻ, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടർ- അനീഷ് ജോർജ്, സ്റ്റിൽസ്- ബേസിൽ സക്കറിയ, ഡിസൈൻ- എസ്.ജെ & സഹീർ റഹ്മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
Production controller Badusha and his daughter Shifa Badusha essaying the lead roles in ‘Piller No.581’. The Muhammad Riyas directorial will start rolling soon.