ഏഷ്യാനെറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഹാസ്യ വിനോദ പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും അവതാരകരായ പരിപാടി അല്‍പ്പ കാലം മുമ്പാണ് നിര്‍ത്തിയത്. വ്യത്യസ്തമായ അവതരണ സ്വഭാവവും അതിഥികളുമായുള്ള വിശേഷം പങ്കുവെക്കലുമാണ് പരിപാടിയെ ജനപ്രിയമാക്കിയത്. ധര്‍മജന്‍, ആര്യ, ഗിന്നസ് മനോജ്, പ്രസീത തുടങ്ങിയവരുടെ പ്രകടനങ്ങളും ആകര്‍ഷകമായിരുന്നു.
ഇപ്പോള്‍ ബഡായി ബംഗ്ലാവ് സീസണ്‍ 2 എത്തുകയാണെന്ന് ഏഷ്യാനെറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മുകേഷ് വാടകയ്ക്ക് നല്‍കിയ വീട്ടിലെ താമസക്കാരന്‍ എന്ന നിലയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇത്തവണ രമേഷ് പിഷാരടി ഉണ്ടാകാനിടയില്ല. പുതിയ താമസക്കാരുമായി ബഡായി ബംഗ്ലാവ് എത്തുന്നു എന്ന് പ്രഖ്യാപിക്കുന്ന പ്രമൊ വിഡിയോയില്‍ മുകേഷ് മാത്രമാണുള്ളത്. ആരൊക്കെയാണ് പുതുതായി പരിപാടിയില്‍ ഉള്ളതെന്ന് വ്യക്തമല്ല.