ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ അടുത്തയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ ദിലീപ് ചെയ്യുന്നതെന്നാണ് സൂചന. വിക്കുള്ള ഒരു അഭിഭാഷകനായാണ് താരം എത്തുന്നത്.
മമ്ത മോഹന്‍ദാസും പ്രിയ ആനന്ദും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികമാരായി എത്തുന്നു. മൂന്ന് നായികമാര്‍ക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.