ആക്ഷന്‍ താരം ബാബു ആന്‍റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സെല്‍ഫി ശ്രദ്ധ നേടുകയാണ്. ‘സെൽഫി ടൈം. ഇതാണ് യഥാർഥ ഞാൻ’ എന്നാണ് ബാബു ആന്‍റണി ചിത്രത്തിന് കൊടുത്ത ക്യാപ്ഷൻ. മുന്നില്‍ കഷണ്ടിയോടെയും പിന്നില്‍ നീട്ടി വളര്‍ത്തിയ മുടിയോടെയുമാണ് താരം ഫോട്ടോയില്‍ ഉള്ളത്. താടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ താരം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമയിലാണ് അഭിനയിക്കുക.
ഏറെക്കാലത്തിനു ശേഷമാണ് നായക വേഷത്തില്‍ ബാബു ആന്‍റണി എത്തുന്നത്. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഉണ്ടാകില്ല.
കൊക്കെയ്‍ന്‍ വിപണി പശ്ചാത്തലമാക്കിയുള്ള ഒരു ഗാംഗ്സ്റ്റര്‍ ചിത്രമാണിതെന്നാണ് സൂചന. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍.
Babu Antony Shared his new look in social media. He will join Omar Lulu’s Power Star soon.