‘പൊന്നിയിന്‍ സെല്‍വനി’ല്‍ ബാബു ആന്‍റണിയും

Babu Antony in Ponniyin Selvan
Babu Antony in Ponniyin Selvan

മണിരത്നത്തിന്‍റെ സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവനി’ല്‍ ബാബു ആന്‍റണിയും. ഇന്ത്യയിലെ മികച്ച സാങ്കേതിക വിദഗ്ധരും വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ഉള്ള ഒരു വലിയ ചിത്രം എന്ന നിലയില്‍ ഇതിനകം ശ്രദ്ധേയമായ ചിത്രമാണിത്. താന്‍ ചിത്രത്തിന്‍റെ ഭാഗമാണെന്നും പ്രധാന വേഷമാണെന്നും ബാബു ആന്‍റണി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തമിഴ് ചിത്രത്തില്‍ എത്തുന്നത്.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ലോക്ക്ഡൌണിന് മുമ്പ് തുടക്കമായിരുന്നു. വിക്രം, ഐശ്വര്യ റായ്, ത്രിഷ, വിക്രം പ്രഭു, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാണ്. 70 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

നിലവില്‍ പോണ്ടിച്ചേരിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദിലാണ് നടക്കുക. രണ്ട് ഭാഗങ്ങളായാണ് പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളിലെത്തുക.

Action star Babu Antony will be part of ManiRatnam’s ‘Ponniyin Selvan’. Vikram and Aiswarya Rai essaying the lead roles.

You may also like...

Leave a Reply

Your email address will not be published. Required fields are marked *