മോഹന്‍ലാല്‍ ചിത്രം ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ആറാട്ടിന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാകും പുതിയ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുള്ള വൃത്തങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രത്തിലുണ്ടാകുക. നേരത്തേ പ്രമാണി എന്നൊരു ചിത്രം മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ഒരുക്കിയിട്ടുള്ളത്. ഈ ചിത്രം ബോക്സ് ഓഫിസില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ വര്‍ഷം രണ്ടാം പകുതിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
Director B Unnikrishnan will direct Mammootty as the lead in his next. B Unnikrishnan penning for this.