Select your Top Menu from wp menus
New Updates
  • സിബി മലയില്‍-ആസിഫ് അലി ചിത്രം ‘കൊത്ത്’ തുടങ്ങി

  • കനകം, കാമിനി, കലഹം; കുഞ്ഞപ്പന്‍ സംവിധായകനൊപ്പം നിവിന്‍ പോളി

  • ഭീമനായി ലാലേട്ടനല്ലാതെ ആരെയും സങ്കല്‍പ്പിക്കാനാകില്ല, രണ്ടാമൂഴം സിനിമയാകാന്‍ കാത്തിരിക്കുന്നു: വിഎ ശ്രീകുമാര്‍

  • അനശ്വര രാജന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ

  • ‘പ്രതി പൂവന്‍കോഴി’ നാലു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു

  • മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഷൂട്ടിംഗ് പൂര്‍ത്തിയായി

  • അക്ഷയിന്‍റെ ‘കാഞ്ചന’, ലക്ഷ്‍മി ബോംബ് ട്രെയ്‍ലര്‍ കാണാം

  • പ്രഭാസ് 21-ല്‍ അമിതാഭ് ബച്ചനും

  • വിക്രമിന്‍റെ ‘ധ്രുവനച്ചത്തിരം’, വിഡിയോ ഗാനം കാണാം

  • ടോവിനോ അപകട നില തരണം ചെയ്‍തു

ഡബ്ല്യുസിസിയിലെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനില്ല: ബി ഉണ്ണികൃഷ്ണന്‍

ഡബ്ല്യുസിസിയിലെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനില്ല: ബി ഉണ്ണികൃഷ്ണന്‍

വുമണ്‍ ഇന്‍ സിനിമാ കളക്റ്റിവില്‍ നിന്ന് സംവിധായിക വിധു വിന്‍സെന്റ് രാജിവെക്കാനിടയായത് താന്‍ അവരുടെ ചിത്രം നിര്‍മിച്ചതുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പുറത്തിറങ്ങിയ ശേഷം ദിലീപിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്‍ തന്റെ ചിത്രം നിര്‍മിക്കുന്നതില്‍ സംഘടനയ്ക്കകത്ത് എതിര്‍പ്പുണ്ടായെന്നും തന്റെ ചിത്രവുമായി ഡബ്ല്യുസിസിയിലെ ഒരു വിഭാഗം സഹകരിച്ചില്ലെന്നും വിധു വെളിപ്പെടുത്തിയിരുന്നു.

‘ അത് അവരുടെ വിഷയമാണ്. അതുകൊണ്ട് തന്നെ അതിലൊരു പ്രതികരണത്തിന് താത്പര്യമില്ല. ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ഡബ്ല്യുസിസിക്ക് അകത്ത് വര്യേണ്യ മനോഭാവവും ഇരട്ടത്താപ്പും ചിലര്‍ പുലര്‍ത്തുന്നുണ്ടെന്ന് വിധു വിന്‍സെന്റ് പറയുന്നു.

Fefka President B Unnikrishnan not ready to react on issues in WCC about his backing to Vidhu Vincent directorial.

Related posts