ആറ്റ്ലിയുടെ ഷാറൂഖ് ചിത്രം തുടങ്ങി

ആറ്റ്ലിയുടെ ഷാറൂഖ് ചിത്രം തുടങ്ങി

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്ലി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഷാറൂഖ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ തീരെ ചെറിയ ഒരു ഷെഡ്യൂളാണ് നടന്നതെന്നും നയന്‍താരയും പ്രിയാമണിയും ഇതില്‍ ഭാഗമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സീറോ പരാജയമായതിനു പിന്നാലെ സ്വമേധയാ ഇടവേളയിലേക്ക് പോയ ഷാറൂഖ് ഖാന്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തിരക്കഥയിലെ തിരുത്തലുകളും മറ്റ് തടസങ്ങളും മൂലം ചിത്രം നീണ്ടു പോകുകയായിരുന്നു.

എന്നാല്‍ ഇതിനിടെ ഷാറൂഖ് മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. തന്‍റെ തമിഴ് ചിത്രങ്ങള്‍ക്കു സമാനമായി ഒരു മാസ് മസാല ചിത്രം തന്നെയാണ് ഷാറൂഖിനായി ആറ്റ്ലി ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. സാംകി എന്ന് ഈ ചിത്രത്തിന് പേരിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Tamil director Atlee’s Sharukh Khan starrer started rolling. Nayanthara and Priyamani are part of the 1st schedule.

Latest Other Language