Select your Top Menu from wp menus
New Updates
  • സംസ്ഥാന അവാര്‍ഡ്: വിജയികളെ അറിയാം

  • മികച്ച നടന്‍ സുരാജ്, കനി മികച്ച നടി, സംവിധായകന്‍ എല്‍ജെപി- സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • കരുതലുകള്‍ക്ക് നന്ദി: ടോവിനോ തോമസ്

  • ഇനി പ്രതീക്ഷയില്ല, എഎംഎംഎ-യില്‍ നിന്ന് രാജിവെക്കുന്നു എന്ന് പാര്‍വതി

  • ‘ഒരു കനേഡിയന്‍ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ രഞ്ജി പണിക്കര്‍ റിലീസ് ചെയ്യും

  • വീണ്ടും മോഹന്‍ലാല്‍ ചിത്രമെന്ന് വ്യക്തമാക്കി ബി ഉണ്ണികൃഷ്‍ണന്‍

  • സിബി മലയില്‍-ആസിഫ് അലി ചിത്രം ‘കൊത്ത്’ തുടങ്ങി

  • കനകം, കാമിനി, കലഹം; കുഞ്ഞപ്പന്‍ സംവിധായകനൊപ്പം നിവിന്‍ പോളി

  • ഭീമനായി ലാലേട്ടനല്ലാതെ ആരെയും സങ്കല്‍പ്പിക്കാനാകില്ല, രണ്ടാമൂഴം സിനിമയാകാന്‍ കാത്തിരിക്കുന്നു: വിഎ ശ്രീകുമാര്‍

  • അനശ്വര രാജന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ

സിനിമാ അരങ്ങേറ്റത്തിന്റെ വാര്‍ഷികത്തില്‍ അപ്പൂക്കായ്ക്ക് ആശംസകള്‍ നേര്‍ന്ന് അസ്‌കര്‍ അലി

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ പ്രതിനായകനായി ആസിഫലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 11 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഒട്ടേറേ കയറ്റിറക്കങ്ങള്‍ കരിയറില്‍ നേരിട്ട ആസിഫ് 2019ല്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി നടനെന്ന നിലയിലും താരമെന്ന നിലയിലും മുന്നേറുകയാണ്. ഇപ്പോള്‍ സിനിമാ അരങ്ങേറ്റത്തിന്റെ വാര്‍ഷികത്തില്‍ ആസിഫിന്റെ അനിയനും നടനുമായ അസ്‌കര്‍ ആശംസകള്‍ നേര്‍ന്ന പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.

‘ഈ ദിവസം ഓര്‍മ്മ വരുന്നത് തിയേറ്ററില്‍ അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് ഋതു കണ്ടതാണ്. എന്റെ കണ്ണുകളിലെ ആകാംക്ഷയും ഉത്സാഹവുമെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്കരികില്‍ നിന്ന് നിങ്ങളുടെ വിജയവും വഴിത്തിരിവുകളുമെല്ലാം കടല്‍ത്തിരമാലകള്‍ ആസ്വദിക്കുന്ന കൊച്ചുകുട്ടിയെന്ന പോലെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്.

സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്. അപ്പുക്കാ.. കരിയറില്‍ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെ. ഇക്ക നല്‍കുന്ന സ്‌നേഹം ആസ്വദിക്കാനും കൂടെ ചേര്‍ന്നുനില്‍ക്കാനും തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആസിഫ് അലിയുടെ ആദ്യത്തെ ഏറ്റവും വലിയ ആരാധകന്‍’ എന്നാണ് അസകറിന്റെ കുറിപ്പ്.

Asif Ali completed 11 years in cinema. His first film was Shyamaprasad directorial Rithu. Asif’s brother actor Askar Ali shared a emotional note on this.

Next : ‘പെയ്യും നിലാവ്’ മണിയറയിലെ അശോകനിലെ വിഡിയോ ഗാനം

Related posts