New Updates
  • എന്റെ ഒരേയൊരു മകൾ, പക്ഷേ-വൈറലായി അമ്മിണിപ്പിള നായികയുടെ അച്ഛന്റെ കമന്റ്

  • ഞെട്ടിക്കുന്ന മേക്ക് ഓവറുകളില്‍ പാര്‍വതി, ഫോട്ടോഷൂട്ട് വിഡിയോ

  • ‘വെറിത്തനം’, റഹ്മാന്റെ സംഗീതത്തില്‍ ബിഗിലിനായി വിജയിന്റെ പാട്ട്

  • കാന്തിയും അമ്മിണ്ണിപ്പിള്ളയും വിവാഹമോചനത്തിന്, പുതിയ ടീസര്‍ കാണാം

  • ഹൊറര്‍ ചിത്രത്തിലൂടെ അനു സിത്താരയുടെ സഹോദരി അനു സോനാര സിനിമയിലേക്ക്

  • ആ മലമേല്‍ പൂമലമേല്‍,, സത്യം പറഞ്ഞാ വിശ്വസിക്കുവോ?യിലെ പാട്ട് കാണാം

  • സൗബിനും സുരാജും ഒന്നിക്കുന്ന വികൃതി, ഫസ്റ്റ് ലുക്ക് കാണാം

  • മാമാങ്കത്തിനായി നീരജിന്റെ ഹെവി പരിശീലനം, വിഡിയോ

  • കുഞ്ഞിലാത്ത വിഷാദം മറികടന്നത് വ്യായാമത്തിലൂടെ: കുഞ്ചാക്കോ ബോബൻ

  • വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ്

ദുല്‍ഖറിനോടും നിവിനോടും അസൂയ തോന്നിയിട്ടുണ്ട്- ആസിഫ് അലി

ദുല്‍ഖറിനോടും നിവിനോടും അസൂയ തോന്നിയിട്ടുണ്ട്- ആസിഫ് അലി

ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍ പോളിയോടുമെല്ലാം അസൂയ തോന്നിയിട്ടുണ്ടെന്ന് നടന്‍ ആസിഫ് അലി. താനഭിനയിക്കാത്ത ഹിറ്റായ സിനിമകളില്‍ അഭിനയിക്കുന്നവരോടും അസൂയ തോന്നാറുണ്ടെന്ന് ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു. സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്നും അത് ഒരു ചീപ്പ് ഷോയുടെ പേരിലായിരുന്നുവെന്നും ആസിഫ് അലി പറയുന്നുയ സംഭവം താരം വിശദീകരിക്കുന്നതിങ്ങനെ,
‘ കുടുംബാംഗങ്ങളോടൊപ്പം ഹോളിഡേ അടിച്ചുപൊളിക്കാന്‍ പോയതായിരുന്നു. ഒരു റിസോര്‍ട്ടില്‍ റൂമൊക്കെയെടുത്ത് ആഘോഷിക്കുന്നതിനിടെ അവിടുത്തെ ഒരു ജീവനക്കാരന്‍ വന്ന് ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അവധിയാഘോഷിക്കാന്‍ വന്നതാണ്, ശബ്ദമുണ്ടാക്കും എന്നു ഞാന്‍ തിരിച്ചുപറഞ്ഞു. അയാള്‍ വീണ്ടും ഷോ കാണിച്ചു. അപ്പോള്‍ ഞാന്‍ തിരിച്ചു പോയി എന്റെ പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്ക് എന്നു പറഞ്ഞു. അതൊരു ചീപ്പ് ഷോ ആയിരുന്നു. ശ്രീലങ്കയില്‍ ആയിരുന്നു സംഭവം.”.

Asif Ali says that He sometimes felt jealous about Dulquer Salman and Nivin Pauly. Some interesting takeaways from Asif Ali’s recent interview.

Related posts