‘കുഞ്ഞെല്‍ദോ’ ഓഗസ്റ്റ് 27ന് തിയറ്ററുകളില്‍

Kunjeldho release announcement
Kunjeldho release announcement

റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറുന്ന ‘കുഞ്ഞെല്‍ദോ’യുടെ റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 27ന് തിയറ്ററുകളിലെത്തും. സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കിയ ‘കുഞ്ഞെല്‍ദോ’ ഒരു കാംപസ് ഫണ്‍ ചിത്രമാണ്.

ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്റെ തുടര്‍ച്ചയുമാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. നേരത്തേ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നേടിയിട്ടുള്ളത്.

Asif Ali’s next ‘Kunjeldho ‘ Directed by RJ Mathukkutty will release in theaters on Aug 27th. Vineeth Sreenivasan as creative director.

You may also like...

Leave a Reply

Your email address will not be published. Required fields are marked *