രോഹിത് വിഎസിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും ലാലും മഡോണ സെബാസ്റ്റിയനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇബ്‌ലിസിന് ആദ്യ ദിനത്തില്‍ ലഭിച്ചത് മികച്ച പ്രതികരണം. ഫാന്റസി സ്വഭാവത്തില്‍ 80കളില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥ പറച്ചില്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു വിഭാഗം പ്രേക്ഷര്‍ക്ക് അത് ഉള്‍ക്കൊള്ളാനായേക്കില്ല. മികച്ച പ്രകടനമാണ് അഭിനേതാക്കളുടേത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനത്തില്‍ 1.49 ലക്ഷം രൂപയാണ് കളക്റ്റ് ചെയ്തത്. വന്‍ താരങ്ങളില്ലാത്ത ലോ ബജറ്റ് ചിത്രത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന മികച്ച തുകയാണിത്. 14 ഷോകളാണ് ചിത്രത്തിന് മള്‍ട്ടിപ്ലക്‌സില്‍ ഉണ്ടായിരുന്നത്.