ആസിഫിന്‍റെ ‘എല്ലാം ശരിയാകും’ തുടങ്ങുന്നു

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും രജിഷ വിജയനും മുഖ്യ വേഷങ്ങളിലെത്തുന്നു. ‘എല്ലാം ശരിയാകും’ എന്ന പേരിലെത്തുന്ന ചിത്രം ഡിസംബര്‍ 18ന് ആരംഭിക്കുന്നു. ഒരു പൊളിറ്റിക്കല്‍ സറ്റയറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം രജിഷ വീണ്ടും ആസിഫിന്‍റെ നായികയായി എത്തുകയാണ്.

ബിജു മേനോന്‍ നായകനായ ആദ്യരാത്രിയാണ് ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ നിന്ന് ശരാശരി വിജയം നേടാന്‍ ഈ ചിത്രത്തിനായി. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്നീ വിജയചിത്രങ്ങളും ഒരുക്കിയത് ജിബു ജേക്കബ്ബാണ്. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ എല്ലാം ശരിയാകും’ സംവിധാനം ചെയ്യുന്നത്. ശ്രീജിത് നായര്‍ ക്യാമറയും ഔസേപ്പച്ചന്‍ സംഗീതവും നിര്‍വഹിക്കുന്നു. സൂരജ് ഇ എസ് എഡിറ്റിംഗ് കൈകാര്യം ചെയ്യും.

Asif Ali joins Rajisha Vijayan in ‘ Ellam Shariyakum’. The movie is being directed by Jibu Jacob starts rolling on Dec 18th.

Latest Upcoming