ആസിഫലിയും അജു വര്‍ഗീസും മുഖ്യ വേഷങ്ങളിലെത്തിയ പരീക്ഷണ ചിത്രമായിരുന്നു ‘കിളി പോയി’ . വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പിന്നീട് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു. പഴയ നാടോടിക്കാറ്റില്‍ നിന്നുണ്ടാക്കിയ കഥയെ അന്നത്തെ ന്യൂ ജെന്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുകയായിരുന്നു ചെയ്തത്. 2013ല്‍ പുറത്തിറക്കിയ കിളിപോയിക്ക് ഒരു തുടര്‍ച്ച ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വിനയ് ഗോവിന്ദ്.
ഇപ്പോള്‍ സമൂഹത്തിലും അഭിരുചികളിലും ഉണ്ടായ മാറ്റത്തെ ഉള്‍ക്കൊണ്ട് ഒറിജനലിന്റെ പ്രമേയ സ്വഭാവത്തെ കൈവിടാതെയാകും രണ്ടാം ഭാഗമെത്തുക എന്ന് വിനയ് ഗോവിന്ദ് പറയുന്നു. വീണ്ടും കിളിപോയി എന്ന താല്‍ക്കാലിക പേര് നിശ്ചയിച്ചിട്ടുള്ള ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ആവര്‍ത്തിക്കും.