കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ടര്‍ വേള്‍ഡില്‍ ആസിഫ് അലി നായകനാകും. അരുണ്‍കുമാറിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ആസിഫിന്റെ മാസ് പരിവേഷത്തിലേക്കുള്ള കാല്‍വെപ്പും ചിത്രത്തിലുണ്ടാകും.
അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഇപ്പോള്‍ ‘കക്ഷി അമ്മിണ്ണിപ്പിള്ള’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആസിഫുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രം മന്ദാരത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.