കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫലിയും ഫര്‍ഹാന്‍ ഫാസിലും മുഖ്യ വേഷങ്ങളില്‍ എത്തും. മുരളി ഗോപിയും ചിത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന. സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങള്‍ പശ്ചാത്തലമായ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. അണ്ടര്‍ വേള്‍ഡ് എന്ന് ചിത്രത്തിന് പേരു നല്‍കിയതായും സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഫര്‍ഹാന്‍ ഫാസില്‍ കഴിഞ്ഞ വര്‍ഷം ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലും നായക വേഷത്തില്‍ എത്തിയിരുന്നു.
Tags:arunkumar aravindasif alifarhan fazil