ഇനി വ്യത്യസ്ത പരിചരണ രീതികള്‍ സ്വീകരിക്കുന്ന ചിത്രങ്ങളില്‍ ഭാഗമാകുന്നത് നിയന്ത്രിക്കുമെന്ന് ആസിഫലി. പ്രേക്ഷകരുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്ത് വിജയ സാധ്യതയുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇനി ശ്രമിക്കുക എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
കാറ്റ്, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് , മോസയിലെ കുതിരമീനുകള്‍ തുടങ്ങി വ്യത്യസ്ത ട്രീറ്റ്െമന്റുകള്‍ പരീക്ഷിച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ആസിഫലി. എന്നാല്‍ അവയിലേറെയും പരാജയമായതിനെ തുടര്‍ന്നാണ് താരത്തിന്റെ വീണ്ടുവിചാരം. പരീക്ഷണങ്ങളെ ഇപ്പോള്‍ ഭയമാണെന്നും താരം പറയുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ