തന്റെ വധുവിനെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോ ഒട്ടേറേ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പെണ്‍കുട്ടികളുടെ മനസിനെ കളിപ്പിച്ച് കച്ചവടത്തിന് ഉപയോഗിക്കുന്നു, കെട്ടിപ്പിടിക്കല്‍ കൂടുന്നു എന്നു തുടങ്ങി ആര്യയുടെ മതം വരെ ചിലര്‍ വിഷമാക്കി. എന്നാല്‍ താന്‍ മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പരിപാടിക്കിടെ ആര്യ.
മല്‍സരാര്‍ത്ഥികളുമായുള്ള ചോദ്യോത്തരങ്ങള്‍ക്കിടെയാണ് ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നും എന്നാല്‍ ഒരു മാസം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ആര്യ പറഞ്ഞത്. വിവാഹതിനായി എന്നു തന്നെയാണ് ആര്യ പറഞ്ഞത്. രജിസ്റ്റര്‍ ചെയ്യുന്ന വിവരം അറിഞ്ഞ കാമുകിയുടെ വീട്ടുകാര്‍ തടസമുയര്‍ത്തുകയും വലിയ സമ്മര്‍ദത്തിനൊടുവില്‍ ബന്ധം ഉപേക്ഷിക്കേണ്ടി വരികയുമായിരുന്നെന്ന് ആര്യ പറയുന്നു. ഇത് തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും തന്റെ സിനിമകള്‍ എങ്ങനെയാണ് ബോക്‌സ്ഓഫിസില്‍ പ്രകടനം നടത്തുന്നത് എന്നു പോലും താനറിഞ്ഞിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.
Tags:arya