വിവാദങ്ങള്‍ക്കും ഊാഹാപോഹങ്ങള്‍ക്കും ശേഷം നടന്‍ ആര്യ തന്റെ വിവാഹം പ്രഖ്യാപിച്ചു. നടി സയേഷയുമായുള്ള വിവാഹം മാര്‍ച്ചില്‍ നടക്കുമെന്ന് വാലന്റൈന്‍ ദിനത്തില്‍ താരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് 10ന് ഹൈദരാബാദിലാണ് വിവാഹം നടക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മാര്‍ച്ച് 9 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. ഗജിനികാന്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയ്ക്കാണ് ആര്യയും സയേഷയും പ്രണയത്തിലായത്.
Happy Valentines Day 😍 #Blessed 😇 @sayyeshaa pic.twitter.com/WjRgOGssZr
— Arya (@arya_offl) February 14, 2019
ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ എന്ന പേരില്‍ നടത്തിയ റിയാലിറ്റി ഷോ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഷോയുടെ ഫൈനലില്‍ എത്തിയ മൂന്നുപേരില്‍ ആരെയും തെരഞ്ഞെടുക്കാന്‍ താരം തയാറായിരുന്നില്ല. അവിടെ വെച്ച് ഒരാളെ വധുവായി പ്രഖ്യാപിച്ചാല്‍ മല്‍സരത്തിലെ മറ്റുള്ളവരെ ഏറെ വേദനിപ്പിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണിത് എന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഷോയ്ക്കായി ചാനലും ആര്യയും യുവതികളെ കരുവാക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. ഇപ്പോള്‍ ഇവരില്‍ ആരെയും തെരഞ്ഞെടുക്കാതെ സിനിമാ മേഖലയില്‍ നിന്നു തന്നെ ആര്യ വധുവിനെ കണ്ടെത്തിയിരിക്കുകയാണ്. ആര്യയെ അല്ലാതെ ആരെയും വിവാഹം കഴിക്കുന്നില്ലെന്ന് ഫൈനലിന് അടുത്ത് വരെയെത്തിയ അബര്‍നദി എന്ന ഫാഷന്‍ ഡിസൈനര്‍ പറഞ്ഞിരുന്നു. സയേഷയുമായുള്ള വിവാഹ വാര്‍ത്ത ആര്യ പറയാതെ വിശ്വസിക്കില്ലെന്നും ഇപ്പോഴും ആര്യയുമായി ആശയവിനിമയം ഉണ്ടെന്നുമാണ് അബര്‍നദി പ്രതികരിച്ചിരുന്നത്.