ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ്
തമിഴിലെ താരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരുടെയും സുഹൃത്തായി നടന്‍ വിശാലാണ് ഈ സന്തോഷ വിവരം ട്വിറ്ററിലൂടെ ആദ്യം പങ്കുവെച്ചത്. താന്‍ അമ്മാവനായിരിക്കുന്നുവെന്നാണ് ആര്യയ്ക്കും സയേഷയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് വിശാല്‍ പറഞ്ഞത്. ആര്യയുടെ പുതിയ ചിത്രം സാര്‍പട്ട പരമ്പരൈ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കുന്നതിനിടെയാണ് താരത്തെ തേടി മറ്റൊരു സന്തോഷവും എത്തിയിട്ടുള്ളത്.
2019ലാണ് ആര്യയും സയേഷയും വിവാഹിതരാകുന്നത്. പ്രണയത്തിലൂടെ വിവാഹത്തിലേക്ക് എത്തിയ ഇരുവരും പിന്നീട് ടെഡ്ഡി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇടയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയുടെ പേരില്‍ ആര്യ ഏറെ വിമരശനങ്ങള്‍ നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സയേഷയുമായുള്ള വിവാഹം പ്രഖ്യാപിക്കപ്പെട്ടത്.
Star couple Arya and Sayyesha blessed with a baby girl. Their friend actor Vishal announced the happy news first.