സംവിധായകന്‍ അരുണ്‍ ഗോപി സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച വിവാഹ റിസപ്ഷനില്‍ ദിലീപ്, പ്രണവ് മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. റിസപ്ഷന്‍ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നീണ്ടകാലത്തെ പ്രണയത്തിനുശേഷം വൈറ്റില സ്വദേശിനി സൗമ്യ ജോണിനെയാണ്‌വിവാഹം കഴിച്ചത്. നിര്യാതനായ ജോണ്‍ മൂഞ്ഞേലിന്റെയും മര്‍ലിന്‍ ജോണിന്റെയും മകളാണ് സൗമ്യ. കൊച്ചി സെന്റ് തേരേസാസ് കോളെജ് അധ്യാപികയാണ്. വൈറ്റില പള്ളിയില്‍ പ്രത്യേക ഉടമ്പടി പ്രകാരമാണ് വിവാഹചടങ്ങുകള്‍ നടന്നത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.