Select your Top Menu from wp menus
New Updates

ഒരേ സമയം രണ്ട് സിനിമകള്‍, കാരണം വ്യക്തമാക്കി പുതുമുഖ സംവിധായകന്‍ അരുണ്‍ ചന്തു

ഒരേ സമയം രണ്ട് സിനികള്‍ പുറത്തിറങ്ങി പുതുമുഖ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിന്‍റെ അപൂര്‍വത സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് അരുണ്‍ ചന്തു. അജു വര്‍ഗീസ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘സാജന്‍ ബേക്കറി’ യും ഗോകുല്‍ സുരേഷ് നായക വേഷത്തില്‍ എത്തുന്ന ‘സായാഹ്ന വാര്‍ത്തകളു’മാണ് റിലീസിന് തയാറെടുക്കുന്നത്. രണ്ട് സിനിമകൾ ഒരുമിച്ചു റിലീസിന് നിൽക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകൻ നീയാണോ കുഞ്ഞേയെന്ന ചോദ്യവുമായി അജു വര്‍ഗീസ് എത്തിയതോടെ ഇതിനു മറുപടിയുമായി സംവിധായകനും വന്നു.

രണ്ട് സിനിമയും ഒരുമിച്ച റിലീസ് ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പായിരുന്നു സായാഹ്ന വാര്‍ത്തകള്‍ എന്ന് അരുണ്‍ ചന്തു കുറിച്ചിട്ടുണ്ട്.

”ഈ പ്രപഞ്ചത്തിന് ചിലപ്പോള്‍ ക്രൂരമായ ഒരു നര്‍മ്മബോധമുണ്ട്, അത്തരത്തില്‍ എന്റെ സിനിമയും അതിന്റെ വിശാലമായ തമാശകളിലൊന്നായിരുന്നു. എന്നാല്‍ അതിന് മുന്നില്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്റെ രണ്ട് സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ഒരു ദിവസം എനിക്ക് കാണാനാകുമായിരുന്നില്ല.

നവാഗതനായ ഒരാള്‍ക്കും ഇതുപോലൊരു അവസരം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണെന്ന് പറയാം. സായാഹ്ന വാര്‍ത്തകളും സാജന്‍ ബേക്കറിയും ഒരുമിച്ച് പുറത്തിറക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ എന്താണ് നിര്‍മ്മിച്ചതെന്ന് നിങ്ങളെ കാണിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല ”. അരുണ്‍ ചന്തു പറയുന്നു.

Debutant director Arun Chandu’s 2 films ‘Sajan Bakery Since 1962’ and ‘Sayahna vaarthakal’ will have a simultaneous release. Here Arun Chandu describing why it happening.

Related posts