Select your Top Menu from wp menus

അര്‍ജുന്‍ അശോകും സംയുക്തയും ഒന്നിക്കുന്ന ‘വോള്‍ഫ്’,

അര്‍ജുന്‍ അശോകനും സംയുക്ത മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘വോള്‍ഫ്’ ഉടന്‍ പ്രദര്‍ശനത്തിന് എത്തും. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒടിടി റിലീസ് ഉള്‍പ്പടെയുള്ള സാധ്യതകള്‍ പരിശോധിക്കുന്നു എന്നാണ് സൂചന. ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്.

ദാമോദര്‍ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ദാമോദര്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഫായ്സ് സിദ്ദിഖ് ക്യാമറ ചലിപ്പിക്കുന്നു. നൌഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. രഞ്ജിന്‍ രാജ് സംഗീതവും നിര്‍വഹിക്കുന്നു.

Arjun Ashokan joins Samyuktha Menon in ‘Wolf’. The Shaji Azees directorial has Shine Tom Chacko in a pivotal role.

Previous : മാലിക്കും ഒടിടി റിലീസ് ചര്‍ച്ചയില്‍

Related posts