ആദ്യമായി അച്ഛനായതിന്‍റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് യുവതാരം അര്‍ജുന്‍ അശോകന്‍. ”ഞങ്ങളുടെ രാജകുമാരി എത്തി. ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും” എന്ന കുറിപ്പോടെയാണ് കുഞ്ഞിനെ കൈയ്യിലെടുത്തിരിക്കുന്ന ചിത്രം അര്‍ജുന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 2018 ഡിസംബറിലായിരുന്നു എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം അര്‍ജുനും നിഖിതയും വിവാഹിതരായത് എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയുമായിരുന്നു നിഖിത.
View this post on Instagram
ഇരുവര്‍ക്കും ആശംസകളുമായി താരങ്ങളും എത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, ഷറഫുദ്ദീന്‍, സനുഷ, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അര്‍ജുനും നിഖിതയ്ക്കും ആശംസകള്‍ നേര്‍ന്നത്.
Arjun Ashokan and Nikhitha blessed with a baby girl. Stars wishing them.