Silma » Review

മുഖങ്ങളിലൂടെ കഥപറഞ്ഞ് കമ്മട്ടിപ്പാടം
വൈശാഖ്

കമ്മട്ടിപ്പാടത്തെ ഒരാളായി മാത്രമേ നിങ്ങള്‍ കമ്മട്ടിപ്പാടം സിനിമ കാണുകയുള്ളൂ. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഇന്ന് നിലനില്‍ക്കുന്ന പ്രദേശമാണ് കമ്മട്ടിപ്പാടം. കാലത്തിന്റെ കുത്തൊഴുക്കില്‍ കമ്മട്ടിപ്പാടത്തിനു വന്ന മാറ്റവും അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ കഥയുമാണ് സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജിവ് രവി നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ കഥയേക്കാള്‍ കാഴ്ച്ചകള്‍ക്ക് പ്രധാന്യം നല്‍കിയാണ് കമ്മട്ടിപ്പാടം ഒരുക്കിയിരിക്കുന്നത്.

ചിത്രം തുടങ്ങുമ്പോള്‍ വയറ്റില്‍ കുത്തേറ്റ കൃഷ്ണന്റെ പാതി മനസിലെ ഓര്‍മകളാണ് കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. തന്റെ കളിക്കൂട്ടുകാരനായ ഗംഗയുടെ തിരോധാനത്തെ കുറിച്ച് അറിയാനാണ് മുംബൈയില്‍ നിന്ന് കൃഷ്ണന്‍ നാട്ടിലേക്കെത്തുത്. കമ്മട്ടിപ്പാടത്തിന്റെ കുട്ടിക്കൂട്ടത്തില്‍ നിന്നു തുടങ്ങി കൗമാരത്തിലെയും യൗവനത്തിലെയും പ്രവര്‍ത്തികളിലേക്ക് സിനിമ കടക്കുന്നു. ഓരോ കാലഘട്ടത്തിലെയും കാഴ്ചകള്‍ വിശ്വസനീയമാകും വിധം തന്നെ ചിത്രീകരിക്കാന്‍ സംവിധായകനു കഴിഞ്ഞു എന്നത് തെന്നയാണ് കമ്മട്ടിപ്പാടത്തിന്റെ വിജയം. കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ കാഴ്ചകളിലെ വ്യത്യസ്തത കമ്മട്ടിപ്പാടത്തിന്റെ പ്രത്യേകതയാണ്. രാജീവ് രവിയുടെ മുന്‍ചിത്രങ്ങളായ അന്നയും റസൂലും , സ്റ്റീവ് ലോപസും ഏറക്കുറെ പൂര്‍ണമായും റിയലിസ്റ്റിക് തലത്തില്‍ ചിത്രീകരിച്ചതാണെങ്കില്‍ കമ്മട്ടിപ്പാടത്തിന്റെ പ്ലാറ്റ്‌ഫോം അതില്‍ നിന്ന് അല്‍പ്പം മാറ്റമുള്ളതാണ്. സിനിമാറ്റിക് ചേരുവകള്‍ ചിത്രത്തിലുണ്ട്. ആദ്യ പകുതി വരെ ചിത്രം എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുതിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.

ജനതാ ഗാരേജ്, മോഹൻലാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം

കഥാപാത്രങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുത്. വിനായകന്റെ കഥാപാത്രമായ ഗംഗയും കൃഷ്ണനൊപ്പം തന്നെ പ്രാധാന്യം കൈവരുന്നുണ്ട്. കൃഷ്ണന്റെ അന്വേഷണം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലെ തെന്നയാണ് ചെന്നു നില്‍ക്കുത്. തന്റെ സാമൂഹിക കാഴ്ചപ്പാടാണ് അവസാനരംഗങ്ങളില്‍ സംവിധായകന്‍ അവതരിപ്പിച്ചത്. പുറംതള്ളപ്പെടുന്നവരുടെ അധ്വാനത്തില്‍ ധനികരുടെ നഗരം വികസിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. കമ്മട്ട’ിപ്പാടത്തെ പിള്ളേര്‍ തെരുവ്പട്ടികളാ പക്ഷേ അവര്‍ തമ്മില്‍ കടിപിടി കൂടില്ല എന്ന് കൃഷണന്റെ കഥാപാത്രം പറയുതിലൂടെ ഇല്ലായ്മയിലെ സൗഹൃദത്തിന്റെ തീവ്രതയും സംവിധായകന്‍ വരച്ചുകാട്ടുന്നു.

മുത്തച്ഛനെ പഠിപ്പിക്കരുതെന്ന് മമ്മൂട്ടിയോട് ബാലുമഹേന്ദ്ര

ചിത്രത്തിന്റെ കാസ്റ്റിങ് ഏറ്റവും മികച്ചതാണ്. കൃഷ്ണനായി ദുല്‍ഖറും ഗംഗയായി വിനായകനും ബാലന്‍ ചേട്ടനായി മണികണ്ഠന്‍ സി ആചാരിയും തകര്‍ത്തഭിനയിച്ചു. സൗബിന്‍, ഷോ റോമി, അനില്‍ നെടുമങ്ങാട് എിങ്ങനെ ചിത്രത്തിലെ അഭിനേതാക്കളെല്ലാം നമുക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു. വിനായകന്റെയും മണികണ്ഠന്‍ സി ആചാരിയും തിയറ്ററുകളില്‍ കൈയടി നേടി. അവര്‍ രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ കൊച്ചിക്ക് പരിചിതമായത് തെന്നയാണ്. കമ്മ’ിപ്പാടത്തെ ചതുപ്പിലാണ് കൊച്ചി വളരുന്നത്. അതുകൊണ്ടു തന്നെ ഗംഗയെയും ബാലന്‍ ചേട്ടനെയും മറക്കാന്‍ സാധിക്കില്ലല്ലോ.

ചുരുണ്ട മുടിയഴിച്ച് ക്രേസി സണ്ണി ലിയോണ്‍; താരം പോസ്റ്റ് ചെയ്ത വിഡിയോ കാണാം

രസകരമായ തമാശ; പ്രണയത്തിന്‍റെ കളിചിരികള്‍
ജെന വി.എസ്

പ്രണയത്തിന്‍റെ വിവിധ തലങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ചു കൊണ്ടാണ് ഇംതിയാസ് അലിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നത്. ഇംതിയാസിന്റെ നായകന്‍മാരെല്ലാം പ്രണയസാഫല്യത്തിനായി ഇറങ്ങിത്തിരിച്ച് എന്തിനും മുതിരുന്നവരാണ്. ജബ് വി മെറ്റിലെ ആദിത്യ കശ്യപ് ആയാലും, റോക്സ്റ്റാറിലെ ജോര്‍ദാന്‍ ആയാലും, ലൗ ആജ് കല്ലിലെ ഗൗതം ആയാലും ഇംതിയാസിന്റെ നായകരെല്ലാം ഒരിക്കല്‍ പിരിഞ്ഞുപോയ പ്രണയത്തെ അല്ലെങ്കില്‍ പറയാന്‍ മറന്ന പ്രണയത്തെ തിരികെപ്പിടിക്കാനായി യാത്ര ചെയ്യുന്നവരാണ്. പ്രമേയ സ്വഭാവത്തിലെ ഈ ആവര്‍ത്തനത്തിന് ഇടയ്ക്കും അവതരണത്തിലെ പുതുമയും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളിലെ സൂക്ഷ്മതയും എല്ലാമാണ് ഈ ചിത്രങ്ങളെയെല്ലാം ഹിറ്റ്‌ലിസ്റ്റില്‍ എത്തിച്ചത്. വ്യത്യസ്ത കാഴ്ചപ്പാടില്‍ അവതരിപ്പിക്കാനുള്ള മികവും അവതരണത്തില്‍ പുലര്‍ത്തുന്ന അച്ചടക്കവും കൈവഴക്കവുമെല്ലാമാണ് ഓരോ ഇംതിയാസ് ചിത്രത്തെയും പോലെ തമാശയെയും ആകര്‍ഷകമാക്കുന്നത്. വൈകാരിക പ്രണയരംഗങ്ങളിലൂടെയും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയും മനോഹര ദൃശ്യവിരുന്നിലൂടെയും തമാശ പ്രേക്ഷകന്റെ ഇഷ്ടം നേടുന്നു.

ലൈലാ – മജ്‌നു, രാമന്‍ – സീത, റോമിയോ- ജൂലിയറ്റ്, ഹീര്‍ – രാഞ്ചാ, സോഹ്നി – മഹിവാല്‍ തുടങ്ങിയ അനശ്വര പ്രണയകഥകളിലെ നായികാനായകന്‍മാരെ മനസില്‍ കൊണ്ടു നടക്കുന്ന ഒരു കൊച്ചുകുട്ടിയിലൂടെയാണ് തമാശയുടെ തുടക്കം. അവന്‍ വളരുമ്പോള്‍ ഫ്രാന്‍സില്‍ വച്ച് അവിചാരിതമായി അവന്റെ നായികയെ കണ്ടുമുട്ടുന്നു. വലിയൊരു തമാശയായി തങ്ങളുടെ കൂടിക്കാഴ്ചയെ മാറ്റാനാണ് ഇരുവരും ശ്രമിക്കുന്നത്. ഒരിക്കലും യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഭാവിയില്‍ ഇനിയൊരിക്കലും കാണില്ലെന്ന വാക്കിന്‍മേല്‍ അവന്‍ അവള്‍ക്ക് മുന്നില്‍ ഡോണ്‍ എന്ന പേരിലും അവള്‍ മോനാ ഡാര്‍ലിംഗുമായും അവിടെ കറങ്ങിനടക്കുന്നു.

ഏഴ് സുന്ദര ദിവസങ്ങള്‍ക്കു ശേഷം പിരിയുന്ന മോനാ ഡാര്‍ലിംഗ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഡോണിനെ കാണുന്നു. അത്രയും വര്‍ഷങ്ങള്‍ക്കിടെയില്‍ അവനുമായുള്ള ഏഴു ദിവസങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവനെ അറിയിക്കുന്നു. ഇന്നവന്‍ വേദ് ആണ്. അവള്‍ താരാ മഹേശ്വരിയും. അവിടെ നിന്നാണ് തമാശ കാര്യത്തിലേക്ക് കടക്കുന്നത്.

സംവിധായകന്‍ കഥ പറയുന്നത് ഒരു സ്ഥലത്തെ മറ്റൊരു സ്ഥലവുമായി കോര്‍ത്തിണക്കിക്കൊണ്ടാണ്. മെഡിറ്ററേനിയന്‍ ദ്വീപില്‍ നിന്ന് ഡെല്‍ഹിയിലെ ദാബയിലേക്കും, സിംലയില്‍ നിന്ന് കോര്‍സിക്ക, കൊല്‍ക്കത്ത, ഡെല്‍ഹി, ടോക്കിയോ എന്നിവിടങ്ങളിലേക്കും സിനിമ സഞ്ചരിക്കുന്നു. രവി വര്‍മന്റെ ക്യാമറയില്‍ തമാശയിലെ ഓരോ രംഗവും കഥാപാത്രങ്ങളും സുന്ദരമാകുന്നു. രണ്‍ബീര്‍ കപൂര്‍, ദീപികാ പദുക്കോണ്‍ ജോഡി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അസാധ്യ കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയില്‍ പ്രകടമാകുന്നത്. എ.ആര്‍ റഹ്മാന്റെ ഈണങ്ങളും ചിത്രത്തോട് നീതി പുലര്‍ത്തി. ടിക്കറ്റെടുത്താല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ തമാശ എന്നു തീര്‍ച്ച.

റേറ്റിംഗ് 3.75/5

സുധി മികച്ച അഭിപ്രായത്തില്‍ മുന്നേറുന്നു
മലയാള സിനിമയ്ക്ക് കഴിഞ്ഞ കുറെ മാസങ്ങളായി നല്ല കാലം തന്നെയാണെന്ന് പറയാം. ഒരവസരത്തില്‍ മലയാള ചിത്രങ്ങളേക്കാള്‍ തിയേറ്ററുകള്‍ പിടിച്ചടക്കി വിജയം കൊയ്തിരുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്ക് വരെ വെല്ലുവിളിയാകുന്ന തരത്തിലേക്കാണ് മലയാള സിനിമകള്‍ വിജയക്കൊടി പാറിക്കുന്നത്. ഏറെ കെട്ടിഘോഷിക്കപ്പെട്ട് വന്ന അന്യഭാഷാ ചിത്രങ്ങളായ പുലി, മാസ്, തൂങ്കാവനം, വേതാളം, പ്രേം രതന്‍ ധന്‍ പായോ, സ്‌പെക്ട്ര എന്നീ ചിത്രങ്ങള്‍ക്കൊന്നും തിയേറ്ററുകളില്‍ ആളെ കയറ്റാന്‍ പ്രേമവും, മൊയ്തീനും, പത്തേമാരിയും, അമര്‍ അക്ബര്‍ അന്തോണിയുമൊന്നും സമ്മതിച്ചില്ല. അത്ര്യ്ക്കും മികച്ചതും ജനങ്ങളെ ആകര്‍ഷിക്കുന്നതും രസിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ മോളിവുഡിലിറങ്ങുന്നത്. വിജയശ്രേണിുടെ ഒഴുക്ക് കളയാത്ത വിധത്തിലാണ് കഴിഞ്ഞ വാരം രണ്ട് പ്രമുഖ ( അക്കല്‍ദാമയിലെ പെണ്ണ് എന്നൊരു കൊച്ചു ചിത്രത്തെ മനഃപൂര്‍വം മറക്കുന്നതല്ല ) ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയത്. രഞ്ജിത് ശങ്കറിന്റെ ജയസൂര്യ നായകനായ സു സു സുധി വാത്മീകവും ലാല്‍ ജോസിന്റെ ശിഷ്യനായ രഘു രാമവര്‍മ സംവിധാനം ചെയ്ത രാജമ്മ @ യാഹൂവും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമായിരുന്നു രാജമ്മ @ യാഹൂവിലെ പ്രധാന താരങ്ങള്‍. രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ളവ ആയിരുന്നു.

വര്‍ഷം എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ, പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത് ശങ്കര്‍ ജയസൂര്യയുമായി ഒന്നിക്കുന്ന (നിര്‍മാണത്തിലും) സിനിമ എന്നീ നിലകളില്‍ സു സു സുധി വാത്മീകത്തിന് മികച്ച ഹൈപ്പ് ആണ് കിട്ടിയിരുന്നത്. പോരാത്തതിന് ചിത്രം തന്റെ ഉറ്റ സുഹൃത്തും സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള (വിക്കുള്ള) സുധീന്ദ്രനെക്കുറിച്ചുള്ള സത്യകഥയാണെന്ന രഞ്ജിത് ശങ്കറിന്റെ തുറന്നുപറച്ചിലും സു സു സുധി വാത്മീകത്തിന് ടിക്കറ്റെടുക്കാന്‍ പ്രേക്ഷകര്‍ക്ക് ഉത്സാഹമായി. ഈ ഉത്സാഹത്തെയും പ്രതീക്ഷകളെയും രഞ്ജിത് ശങ്കര്‍ എന്ന സംവിധായകനോ ജയസൂര്യ എന്ന നടനോ തെറ്റിച്ചില്ലെന്ന് മാത്രമല്ല, മലയാളത്തിലെ ആദ്യത്തെ ഒരു മോട്ടിവേഷണല്‍ ചിത്രം ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെയും ഒരു നല്ലകഥയിലൂടെയും പ്രേക്ഷകരിലേക്കെത്തിച്ചു. ജന്മനാ വിക്കുള്ള സുധി വാത്മീകത്തിന്റെ മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിക്കിന്റെ പേരില്‍ സ്‌കൂള്‍ കാലം മുതല്‍ കൂട്ടുക്കാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയനായ സുധിക്ക് തന്റെ വിക്ക് മാറ്റണമെന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. അതിനു വേണ്ടി പല വഴി തേടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. അതിനിടെയാണ് സുധിക്ക് ഒരു കല്യാണാലോചന വരുന്നത്. വിവാഹ ദിവസം വരെ നിശ്ചയിച്ച ആ കല്യാണാലോചന മുടങ്ങുന്നതോടെയാണ് സുധിയുടെ ജീവിതവും മാറുന്നത്. യാതൊരു ലക്ഷ്യവുമില്ലാതിരുന്ന അയാള്‍ കുറവുകള്‍ തിരിച്ചറിഞ്ഞ് വിജയത്തിലേക്ക് നടന്നുകയറുന്നതാണ് പിന്നീട് കാണുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമായി ഡയസൂര്യ തകര്‍ത്തഭിനയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ മറ്റ് താരങ്ങളായ ടി ജി രവി, കെഎപിഎസി ലളിത, അജു വര്‍ഗീസ്, ഇര്‍ഷാദ്, സുനില്‍ സുഖദ, മുത്തുമണി, പുതുമുഖ നായിക ശിവദ എന്നിവരും മികവാര്‍ന്ന പ്രകടനം പുറത്തെടുത്തു. സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും വിജയകരമാക്കിയ രഞ്ജിത് ശങ്കര്‍ ഇതോടെ മലയാളത്തിലെ മിമിമം ഗ്യാരണ്ടിയുള്ള സംവിധായകനിലേക്കുയര്‍ന്നിരിക്കുകയാണ്.

എന്നാല്‍ രാജമ്മ@ യാഹൂ നിരാശപ്പെടുത്തുകയാണെന്നാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ പലതും ഏല്‍ക്കാതെ പോകുന്നു. തിരിച്ചുവരവില്‍ മികച്ച പ്രകടനവുമായി മുന്നേറിയിരുന്ന ചാക്കോച്ചന് തുടര്‍ പരാജയങ്ങള്‍ തിരിച്ചടിയാകുമൊയെന്ന് കണ്ടറിയണം