മലയാള സിനിമകള്‍ക്ക് ഒരിടവേളയ്ക്കു ശേഷം വീണ്ടും സാറ്റലൈറ്റ് പ്രതീക്ഷകള്‍ കനം വെക്കുകയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍ മാത്രമല്ല പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്ണ തത്തയുടെയും സാറ്റലൈറ്റ് റിലീസിനു മുമ്പു തന്നെ മികച്ച തുകയ്ക്ക് വിറ്റഴിക്കപ്പെട്ടു. ഇപ്പോഴിതാ എം മോഹനന് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന് ചിത്രം അരവിന്ദന്റെ അതിഥികളെ ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നു. 3 കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം കൈമാറിയത്.
ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസനും മകന് വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമലാണ് നായിക. ഉര്‍വശിയും ശാന്തികൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Tags:aravindante adithikalm mohananvineeth sreenivasan