തമിഴിലെ ശ്രദ്ധേയനായ നടന്‍ അരവിന്ദ് സാമി വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സാമി ഒരു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. മുമ്പ് മലയാളത്തില്‍ ഡാഡി, ദേവാസുരം എന്നീ ചിത്രങ്ങളില്‍ അരവിന്ദ് സാമി നായക വേഷത്തില്‍ എത്തിയിരുന്നു. താരം നായകനായി എത്തിയ റോജ, ബോംബേ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ കേരളത്തിലും വലിയ വിജയം നേടിയിരുന്നു.
ഇടക്കാലത്ത് സിനിമാ ലോകത്തു നിന്നു വിട്ട് ബിസിനസില്‍ സജീവമായിരുന്ന അരവിന്ദ് സാമി പിന്നീട് മികച്ച തിരിച്ചുവരവാണ് നടത്തിയത്. മോഹന്‍ രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം താരത്തിന് ബ്രേക്ക് നല്‍കി.
Asper rumor Tamil actor Aravind Swamy will join with Kunchacko Boban for a Malayalam film soon.