ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മലയന്‍കുഞ്ഞ്’ റിലീസിന് തയ്യാറെടുക്കുന്നു. 24ന് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ചിത്രത്തെ കുറിച്ചുള്ള വളരേ രസകരമായൊരു വിവരം പുറത്തുവന്നിരിക്കുകയാണ്. വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
നവാഗതനായ സജിമോന്‍ ആണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്.
മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഈ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇടവേളയെടുത്ത ഫഹദ് വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തി സിനിമയില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. മാലിക് ആണ് ഫഹദിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
AR Rahman is giving the Background score for Fahadh Faasil’s next “Malayan Kunju. Debutant Sajimon is helming this. Script by Mahesh Narayanan.