മാസ് താരം എന്ന നിലയില്‍ ആക്ഷനിലും ഡാന്‍സിലും മാത്രമല്ല ഗായകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് വിജയ്. സെല്‍ഫി പുള്ളേ, ഗൂഗിള്‍ ഗൂഗിള്‍ തുടങ്ങിയ അടിപൊളി പാട്ടുകള്‍ ഹിറ്റായത് വിജയുടെ ശബ്ദത്തിലാണ്. ഇപ്പോള്‍ ആദ്യമായി എ ആര്‍ റഹ്മാന്റെ സംഗീത്തില്‍ പാടാനൊരുങ്ങുകയാണ് താരം. എ ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ഈ പാട്ടുള്ളത്. വിജയ് 62 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.