സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നടക്കുന്ന ഹോക്കി വേള്‍ഡ് കപ്പിന്റെ ഭാഗമായി തയാറാക്കുന്ന ഗാനത്തിനായാണ് റഹ്മാന്‍ സംഗീതത്തിനു പുറമേ വിഡിയോയും ഒരുക്കുന്നത്. ഷാറൂഖിന്റെ സാന്നിധ്യമായിരിക്കും വിഡിയോയില്‍ പ്രധാന ആകര്‍ഷണം. നേരത്തേ ഹോക്കി ടീമിന്റെ കഥ പറഞ്ഞ ചക്‌ദേ ഇന്ത്യയില്‍ കിംഗ് ഖാന്‍ മുഖ്യവേഷത്തില്‍ എത്തിയിരുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ