എആര്‍ റഹ്മാനൊപ്പം അഭിനയിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. സവിശേഷമായ 1 ദിവസത്തെ ഷൂട്ടിംഗാണ് ബാക്കിയുണ്ടായിരുന്നത്. അത് കഴിഞ്ഞ ദിവസം നടന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്നതാണ് ഈ രംഗത്തിന്‍റെ പ്രത്യേകത. റഹ്‍മാനൊപ്പം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും നില്‍ക്കുന്ന ഫോട്ടോയും പുറത്തു വന്നു. ഇതു പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെ തന്‍റെ സന്തോഷം ആരാധകരെ അറിയിച്ചു.

ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുത്ത് വരുന്ന ഒരു ഗാന രംഗത്തിലാണ് റഹ്‍മാന്‍ എത്തുന്നതെന്നാണ് വിവരം. ഹിറ്റ് ഗാനം ‘മുക്കാല മുക്കാബല’യുടെ റീമിക്സ് ആണ് ഇതെന്നും വിവരമുണ്ട്. ഓഗസ്റ്റില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് പദ്ധതി. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം മാസ് എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്.

കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് നിര്‍മാതാവ്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നും.

Director B Unnilrishnan’s next with Mohanlal ‘Neyyatinkara Gopante AArattu’ have music director AR Rahman in a cameo role. Udaya Krishna penning for this. Mohanlal shared a shooting set still with Rahman.

Latest Upcoming