ന്യൂയോര്‍ക്ക് പ്രസ് ന്യൂസ് ഏജന്‍സി പുറത്തിറക്കിയ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നും സ്ഥാനത്ത് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റഹ്മാന്റെ സംഗീതത്തിന് ഏഷ്യയില്‍ എല്ലായിടത്തും വലിയ തോതില്‍ ആരാധകരുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗായകനും സംഗീതജ്ഞനുമായ സോനു നിഗമാണ് രണ്ടാം സ്ഥാനത്ത്. ഗായികയും നടിയുമായ ശ്രുതി ഹാസനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ‘ദില്‍ ബേചാരാ’യാണ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രം. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’, വിക്രം നായകനാകുന്ന ‘കോബ്ര’, ധനുഷിന്റെ ബോളിവുഡ് ചിത്രം ‘അത്രങ്കി ദേ’ തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് ഇനി റഹ്മാന്‍ സംഗീതമൊരുക്കുക.വിവിധ ഹോളിവുഡ് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയിട്ടുള്ള ‘ചെന്നൈ മൊസാര്‍ട്ട്’ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത് ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലൂടെയാണ്.
AR Rahman placed top in Newyork Press Agency’s most influential Asian list. Sruthi Hassan included in the list.