മോഹന്‍ലാലിന്‍റെ ‘ആറാട്ടില്‍’ എആര്‍ റഹ്മാനും?

ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്. ഇനി 1 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് മോഹന്‍ലാലിനുള്ളത്. ഇത് മാര്‍ച്ചില്‍ നടക്കും. ഓഗസ്റ്റില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് പദ്ധതി. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള രസകരമായൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. വിഖ്യാത സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ ചിത്രത്തിലെ ഒരു രംഗത്തില്‍ അതിഥി താരമായി എത്തുന്നുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം മാസ് എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്.

കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് നിര്‍മാതാവ്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നും.

Director B Unnilrishnan’s next with Mohanlal ‘Neyyatinkara Gopante AArattu’ may have music director AR Rahman in a cameo role. Udaya Krishna penning for this.

Latest Upcoming