New Updates

സര്‍ക്കാര്‍ ക്രൂവിനെതിരേ മുരുഗദോസ്, വേണ്ടി വന്നാല്‍ നിയമ നടപടി

വിജയ് ചിത്രം സര്‍ക്കാര്‍ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിലൊന്നാകാന്‍ ഒരുങ്ങുകയാണ്. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കേരളത്തിലും ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തെകുറിച്ചുള്ള വിവരങ്ങള്‍ അനൗദ്യോഗികമായി മാധ്യമങ്ങളോട് പങ്കുവെക്കുന്ന ക്രൂ അംഗങ്ങള്‍ക്കെതിരേ എ ആര്‍ മുരുഗദോസ് രംഗത്തെത്തിയിരിക്കുകയാണ്.


‘ഏറെപ്പേരുടെ അധ്വാനത്തിലൂടെയാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ഭാഗമായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ പലരും അഭിമുഖങ്ങള്‍ നല്‍കുന്നതും വിവരങ്ങള്‍ നല്‍കുന്നതും നീതീകരിക്കാനാകില്ല. തങ്ങളുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ അഭിമുഖങ്ങള്‍ നല്‍കിയാല്‍ നിയമ നടപടി നേരിടേണ്ടി വരും’ മുരുഗദോസ് ട്വീറ്റ് ചെയ്തു
നേരത്തേ ചിത്രീകരണത്തിനിടയില്‍ ഒരു ഗാന രംഗത്തിന്റെ വിഡിയോ ചോര്‍ന്നതും ചിത്രങ്ങള്‍ പുറത്തുവിട്ടതും വിജയിനെയും ക്ഷുഭിതനാക്കിയിരുന്നു.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ