സൂര്യ ചിത്രം ‘സൂരറൈപോട്ര്’ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുള്ള ചിത്രം അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധ നേടുന്നു. ഈ ചിത്രത്തിലൂടെ തമിഴില്‍ നായികയായി അരങ്ങേറിയ അപര്‍ണ ബാലമുരളിയും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കുകയാണ്. സിനിമാ മേഖലയിലെ തന്നെ നിരവധി പ്രമുഖര്‍ അപര്‍ണയെ അഭിനന്ദിച്ചിരുന്നു. അപര്‍ണ ചിത്രത്തിനായി എടുത്ത പ്രയത്നം വ്യക്തമാക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ അണിയ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സൂര്യയുടെ അഭിനേതാവ് എന്ന നിലയില്‍ അല്‍പ്പ കാലത്തിനു ശേഷമുള്ള ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. ഉര്‍വശിയാണ് അഭിനേതാക്കളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച മറ്റൊരാള്‍. സുധ കോംഗാര സംവിധാനം ചെയ്യുന്ന ഈ ചിത്രം എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ബിസിനസ് ജീവിതം ആധാരമാക്കിയാണ് ഒരുങ്ങിയത്. സൂധ കോംഗാരയും ശാലിനി ഉഷ നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ പരേഷ് റാവല്‍, ജാക്കി ഷ്‌റോഫ്, മോഹന്‍ ബാബു തുടങ്ങിയ അഭിനേതാക്കളുമുണ്ട്. പിരീഡ്‌സ് ദ എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിര്‍മ്മാണത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗുനീത് മോംഗയും സൂര്യയുടെ 2ഡി എന്റര്‍ടെയ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഇരുതി സുട്ര് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധേയയായ സംവിധായകയാണ് സുധ കോംഗാര. ജി വി പ്രകാശ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു.
Suriya’s Soorarai Pottru streaming now on Amazon Prime. The movie directed by Sudha Kongara has Aparna Balamurali as the female lead. Here is Aparna’s behind the scene video.