മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ഗോപിനാഥ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ സജീവമായ അപര്‍ണ ഒറു ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് ‘ ഒരു നക്ഷത്രമുള്ള ആകാശം’. അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെന്‍സറിംഗ് പുര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
2018ല്‍ പുറത്തിറങ്ങിയ ‘മഴയത്ത്’ ആണ് അപര്‍ണ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായാണ് അപര്‍ണ ഈ ചിത്രത്തില്‍ എത്തിയിരുന്നത്.
Tags:aparna gopinathOru Nakshatramulla Aakasham