അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ലക്ഷ്യമിടുന്നത് അടുത്ത വര്‍ഷം ഏപ്രില്‍ റിലീസാണ്. അടുത്ത മാസം ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നാണ് ഫഹദ് പറയുന്നത്. 18 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ 60-70 ദിവസത്തെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ട്. തന്റെ കഥാപാത്രമാണെങ്കിലും സിനിമയാണെങ്കിലും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ളതായിരിക്കും ട്രാന്‍സ് എന്ന് ഫഹദ് പറയുന്നു. നസ്‌റിയയും ചിത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന.
അമല്‍ നീരദ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.