സാധാരണ നായിക നടിമാര്‍ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ ലോകത്ത് സജീവമായ ഒനു നായിക സിനിമയിലെത്തിയത് തന്നെ വിവാഹ ശേഷമാണ്. തന്റെ 20-ാം വയസിലാണ് അനു സിതാര വിവാഹിതയായത്.
ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയായി മാറുന്ന അനു സിതാര തന്റെ വിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചു ‘പഠന കാലത്ത് ഒരുപാട് പേര്‍ പുറകെ നടന്നിട്ടുണ്ട്.
പക്ഷെ താന്‍ വീണത് വിഷ്ണു ഏട്ടനില്‍ മാത്രമാണ്. അതും മൂന്നുവര്‍ഷം പുറകേ നടത്തിയ ശേഷം.
വിവാഹം നേരത്തേയായത് നന്നായെന്നാണ് അനുസിതാര പറയുന്നത്. കരിയറിനും അതുമൂലം ഗുണമാണുണ്ടായത്.
. ഇപ്പോള്‍ കല്യാണം കഴിഞ്ഞ രണ്ട് വര്‍ഷമായി. ‘വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖം. ആരെയും പേടിക്കേണ്ട.. ഇഷ്ടം പോലെ സംസാരിക്കാം.. എപ്പോഴും കൂടെ ഉണ്ടാവും’ താരം പറയുന്നു.