ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം വരുന്ന ആഴ്ചയില്‍ ഉണ്ടാകുമെന്ന് സൂചന. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമില്‍ നിന്ന് വിട്ടുനിന്ന കോഹ്ലി വിവാഹത്തിനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിസംബറില്‍ തന്റെ ഷൂട്ടിംഗ് നിശ്ചയിക്കരുതെന്ന് അനുഷ്‌ക സംവിധായകരോടും ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 21ന് മുംബൈയില്‍ വെച്ച് ഇരുവരുടെയും റിസപ്ഷന്‍ നടക്കുമെന്നും അതിന് ക്ഷണം കിട്ടിയിട്ടുണ്ടെന്നും ഇരുവരുടെയും സുഹൃത്തുക്കള്‍ ബോളിവുഡ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനുഷ്‌ക ഇറ്റലിയിലേക്ക് പോയത് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങ് ഇറ്റലിയിലാകും എന്നാണ് സൂചന. അനുഷ്‌കയുടെ ഫാമിലി ഗുരു ആയി കണക്കാക്കുന്ന പുരോഹിതനും ഇറ്റലിയില്‍ എത്തിയിട്ടുണ്ട്. ഒരു വിവാഹത്തിനായാണ് അദ്ദേഹത്തിന്റെ യാത്ര എന്നതും വ്യക്തമായിട്ടുണ്ട്. ബോളിവുഡ് ഏറെക്കാലം കൊണ്ടാടിയ പ്രണയം വിവാഹത്തിലെത്തിയെന്ന വാര്‍ത്തയ്ക്ക് കാതോര്‍ക്കുകയാണ് ആരാധകര്‍.
Tags:anushka sarma