ശ്രീനിവാസന്റെ തിരക്കഥയില്‍ നഗാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ശ്രീനിവാസന്‍ തന്നെ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ലെനയാണ് നായിക. മിശ്രവിവാഹിതരായി ദമ്ബതിയായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. സി രഘുനാഥിന്റെയാണ് സംഗീതം. കെ എസ് ചിത്ര പാടിയ പാട്ടിന്റെ മേക്കിംഗ് വിഡിയോ കാണാം.
ശ്രീനിവാസന്‍ പവിത്രനാകുമ്‌ബോള്‍ ആനിയായി ലെന എത്തുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്ബ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.