പറ്റാത്തകാര്യങ്ങളോട് നോ പറയാന്‍ തുടങ്ങിയതാണ് സിനിമയില്‍ വന്നതിലൂടെ ഉണ്ടായ പ്രധാന മാറ്റമെന്ന് അനുപമ പരമേശ്വരന്‍. മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ എങ്ങനെ കരുതുമെന്നെല്ലാം ചിന്തിച്ചിരുന്നു. ഇപ്പോഴതില്ല. സിനിമയുടെ ഗ്ലാമര്‍ തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അനുപമ പറയുന്നു. പ്രേമം തന്റെ ജീവിതത്തിന് ഏറെ മാറ്റമുണ്ടാക്കിയ ചിത്രമാണെന്നും അതുകൊണ്ട് വീട് പുതുക്കിപ്പണിതപ്പോള്‍ തന്റെ മനസില്‍ മറ്റൊരു പേരും ഉണ്ടായിരുന്നില്ലെന്നും അനുപമ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പലരും വ്യക്തിപരമായി ഒന്നുമറിയാതെയാണ് സെലിബ്രിറ്റികള്‍ക്കെതിരേ പല വിമര്‍ശനങ്ങളും ഉന്നയിക്കുന്നതെന്നും തന്റെ ഫേസ്ബുക്ക് പേജിലും ഇതൊക്കെ കാണാമെന്നും താരം പറയുന്നു.
Tags:anupama parameswaran