ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രത്തിലൂടെ നടി അനുപമ പരമേശ്വരന്‍ സഹ സംവിധായികയാകുന്നു എന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ കേട്ടത്. തെലുങ്കില്‍ ഏറെ തിരക്കിലേക്ക് പോകുമ്പോളാണ് താരത്തിന്റെ ഈ നീക്കം. ഗ്രിഗറി ജേക്കബ്ബ് നായകനാകുന്ന ചിത്രത്തില്‍ മൂന്ന് നായികമാകാണ് ഉള്ളത്. അനുസിതാര, നിഖിലാ വിമല്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ നായികമാരാകുന്നു.നവാഗതനായ ഷംസു സയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് അശോകന്റെ ആദ്യരാത്രി എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകളും വിശേഷങ്ങളുമെല്ലാം അനുപമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
View this post on InstagramAnd with the birthday boy @krishna_sankar_ 🙈😝😍♥️ assisting him be like 🤣🤣🤣🤣🤣🤣🤣Special thanks to our dearest Rahul for this edit 😅 Kichuvetttaaaa 👹 kollaruth 🤦🏻♀️🤷🏻♀️🙈 #adkedi
ഇപ്പോള്‍ നടന്‍ കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകള്‍ നല്‍കി അനുപമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വൈറലാകുകയാണ്. ഷൂട്ടിംഗിനിടയിലെ രസകരമായ വിഡിയോ ‘ കിച്ചുവേട്ടാ കൊല്ലരുത്’ എന്ന ക്യാപ്ഷനോടെയാണ് നല്‍കിയിരിക്കുന്നത്. സജാദ് കക്കു ഛായാഗ്രഹണവും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അണിയറയിലും അഭിനയത്തിലും നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
Anupama Parameshwaran shared a funny video from the sets of ‘Ashokante Aadyarathri’ being directed by Shamsu Saiba. Grigory Jacob in lead role. Bank rolled by Dulquer Salman.