സമൂഹമാധ്യമങ്ങളില്‍ സജീവമായി വിശേഷങ്ങളും ഫോട്ടോകളും വിഡിയോയുമെല്ലാം പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലുള്ള താരമാണ് അനു സിതാര. തന്‍റെ ഫിറ്റ്നസ് ലക്ഷ്യങ്ങളും ജീവിത മുഹൂര്‍ത്തങ്ങളുമെല്ലാം താരം ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അനു സിതാര പങ്കുവെച്ച ഫേസ്ബുക്ക് വിഡിയോ വൈറലാകുകയാണ്.
ഒരു സ്വിമ്മിംഗ് പൂളില്‍ വെള്ളത്തിനടിയിലേക്ക് പോയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. മറ്റ് സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേര്‍ വ്യത്യസ്തമായ ഈ ശ്രമത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. അടുത്തിടെ തന്‍റെ ഭാരം വലിയ അളവില്‍ ഡയറ്റിംഗിലൂടെയും വ്യായാമത്തിലൂടെയും മാറ്റിയതിന്‍റെ വിശേഷവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Anu Sithara shared a new under water video through her social media handles. The video is trending now.