6 കിലോ കുറച്ച് അനു സിതാര, ഉണ്ണിയുടെ ഡയറ്റ് പ്ലാനിന് നന്ദി

ഒരു മാസത്തിനുള്ളിൽ ശരീരഭാരം 6 കിലോ കുറച്ച് നടി അനു സിതാര നടത്തിയ മേക്ക് ഓവര്‍ ശ്രദ്ധ നേടുകയാണ്. താരം പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ടു. ശരീരഭാരം കുറയ്ക്കാൻ സഹായിച്ചതിന് സഹപ്രവർത്തകനായ ഉണ്ണി മുകുന്ദനോടും അനു നന്ദി പറഞ്ഞു. ഫിറ്റ്‌നെസ് ഫ്രീക്ക് എന്നറിയപ്പെടുന്ന ഉണ്ണി ഒരു നല്ല ഡയറ്റ് പ്ലാൻ നിർദ്ദേശിച്ച് സഹായിച്ചുവെന്നാണ് അനു വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും അച്ചായന്‍സ്, മാമാങ്കം എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

മേക്ക് ഓവറുകളിലും ശരീരം ഒരുക്കിയെടുക്കുന്നതിലും മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് ഉണ്ണി മുകുന്ദന്‍. താന്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമായ മേപ്പടിയാന് വേണ്ടി നേരത്തേ ഉണ്ണി ശരീരഭാരം വര്‍ധിപ്പിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ഈ ശരീരഭാരം വെട്ടിക്കുറച്ച് തന്‍റെ മസ്കുലാര്‍ ലുക്കിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.

Anu Sithara thanks Unni Mukundan for suggesting diet plan for her. She shed 6 kilos in 1 month of time.

Latest Starbytes