ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ നായികയാണ് അനു സിതാര. നിരവധി പുതിയ ചിത്രങ്ങളുടെ ഭാഗമായി അനു സിതാര നായികയായി അഭിനയിച്ച് അവസാനമായി തിയറ്ററുകളില്‍ എത്തിയ ‘നീയും ഞാനും’ വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാസന്‍ കെപി സംവിധാനം ചെയ്ത ദിലീപ് ചിത്രം ശുതഭരാത്രിയാണ് അനു സിതാര നായികയായി പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രം.
എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി താരം എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇത്തവണത്തെ വനിത മാഗസിനിന്റെ കവര്‍ ഗേള്‍ അനു സിതാരയാണ് ഫോട്ടോഷൂട്ട് വിഡിയോ കാണാം.
Anu Sithara is one of the promising young heroines of Mollywood. Here is the new photoshoot video of her.