അങ്കമാലി ഡയറീസിലെ പെപ്പെ ആയി തന്റെ അഭിനയ അരങ്ങേറ്റത്തില്‍ തന്നെ ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസ് ഒരല്‍പ്പം ഇടവേളയെടുത്താണ് തന്റെ രണ്ടാമത്തെ ചിത്രം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ അദ്ദേഹം ചെയ്തത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. അതിനിടെ തന്റെ മൂന്നാമത്തെ ചിത്രത്തിന് ആന്റണി വര്‍ഗീസ് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഫിലിപ്‌സ് ആന്റ് മങ്കിപെന്‍, ജോ ആന്‍ഡ് ദ ബോയ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഹോ എന്നാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു പ്രൊജക്റ്റ് മുന്നിലില്ലെന്നാണ് ഫ്രൈഡേയുടെ സാരഥി വിജയ് ബാബു പറയുന്നത്. നേരത്തേ ഇതു സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Tags:antony vargeesehomerojin thomasvijay babu